എടവണ്ണ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഒതായി വേരുപാലം അജ്വ സൂപ്പർമാർക്കറ്റ് ഉടമ നാലകത്ത് മുസ്തഫയുടെ മകൻ അർഷിക് (ജിത്തു-21) ആണ് മരിച്ചത്. കഴിഞ്ഞ വിഷുദിനത്തിൽ രാത്രി ഒമ്പതരയോടെ ഓതായിയിൽ നിന്ന് പാവണ്ണയിലേക്ക് പോകുേമ്പാൾ പന്നി കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10 ഒാടെയാണ് മരിച്ചത്. ബിരുദ വിദ്യാർഥിയാണ്. മാതാവ്: തേനൂട്ടി കല്ലിങ്ങൽ നസീറ. സഹോദരങ്ങൾ: റൂണ മുസ്തഫ, മുഹമ്മദ് ദിൽഷാദ്.