വള്ളിക്കുന്ന്: റോഡിലെ ബാരിക്കേഡിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അരിയല്ലൂർ ജങ്ഷനിൽ മത്സ്യ വിൽപന നടത്തിയിരുന്ന എയിക്കര മുഹമ്മദ് കോയയാണ് (കുഞ്ഞിമോൻ -59) മരിച്ചത്. ലോക്ഡൗണ്‍ സമയത്ത് പൊലീസ് റോഡിൽ സ്ഥാപിച്ച ബാരിക്കേഡിൽ ഇയാൾ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഏറെക്കാലം കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിയിലും വീട്ടിലും ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞദിവസം കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: ഉമ്മുകുൽസു. മക്കള്‍: ജംഷീറ, മുഹമ്മദ് ഷാഫി, ഷഫീഖ്. മരുമക്കൾ: അഷ്റഫ്, അസ്മാബി, ജഫ്സീന.