ചെങ്ങന്നൂർ: മാന്നാർ കുരട്ടിശ്ശേരിപാവുക്കര നാലാം വാർഡിൽ കിളുന്നേരിൽ വീട്ടിൽ അബ്ദുൽ അസീസിെൻറ ഭാര്യയും ചാപ്രായിൽ സി.എം. ജബ്ബാർ - ഐഷാബീവി ദമ്പതികളുടെ മകളുമായ ലൈല അസീസ് (48) കോവിഡ് ബാധിച്ച് മരിച്ചു. സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ വിഷവർശ്ശേരിക്കര ബ്രാഞ്ച് കമ്മിറ്റിയംഗവും മഹിള അസോസിയേഷൻ വെസ്റ്റ് മേഖല കമ്മിറ്റിയംഗവുമാണ്.ശനിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.ഞായറാഴ്ച പുലർച്ച മരിച്ചു. കൃഷി വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു. മകൻ: അജ്മൽ അസീസ്.