മഞ്ചേരി: ആനക്കയം പന്തല്ലൂർ മില്ലുംപടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചേപ്പൂർ ചോലയ്ക്കൽ കുഞ്ഞറമു ഹാജിയാണ് (75) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.
വീട്ടിലേക്കു വരുമ്പോൾ ഇതേ ദിശയിൽ വന്ന മറ്റൊരു സ്കൂട്ടറിൽ ഇടിച്ചാണ് അപകടം.
ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് മുസ്തഫ, സെയ്തലി, മുജീബ് റഹ്മാൻ, ഫാത്തിമ, ആസ്യ, ഉമ്മുൽ ഫദ്ല. മരുമക്കൾ: മുഹമ്മദ് കോയ, മുഹമ്മദ് ബഷീർ, അൻവർ, റഹ്മത്ത് ബീവി, സബ്ല തസ്നി.