വാരണാക്കര: ബി.പി.അങ്ങാടി ഗവ. ഗേൾസ് സ്കൂൾ റിട്ട. അധ്യാപകൻ ടി.പി. കുഞ്ഞി ബാവ (74) നിര്യാതനായി. വാരണാക്കര എം.ഐ.എസ് പ്രസിഡൻറ്, കെ.എൻ.എം ശാഖ വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.കെ. ഫാത്തിമ. മക്കൾ: റഷീദ, ബഷീറ, സാജിദ, ജാനിസ്. മരുമക്കൾ: ടി. മൊയ്തീൻ കുഞ്ഞി മാസ്റ്റർ (രണ്ടത്താണി), ഉസ്മാൻ അലി (പാലത്തിങ്ങൽ), മുഹമ്മദ് നസീം (വലിയോറ), സഹോദരങ്ങൾ: കുഞ്ഞി ബാപ്പു, ബഷീർ, ഹബീബ് റഹ്മാൻ, അബ്ദുസ്സലാം. ആമിനക്കുട്ടി, ഫാത്തിമക്കുട്ടി.