മങ്കട പള്ളിപ്പുറം: മുഞ്ഞക്കുളം എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനും ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനുമായ വെണ്ണക്കോട് കാട്ടിൽ പീടിയേക്കൽ കെ.പി. മൊയ്തീൻ കുട്ടി ഹാജി (73) നിര്യാതനായി. മങ്കട പള്ളിപ്പുറം സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്, പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി, സർവിസ് പെൻഷനേഴ്സ് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, വെണ്ണക്കോട് മഹല്ല് മുൻ പ്രസിഡൻറ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ചെറാമ്പുറത്ത് നഫീസ (വള്ളിക്കാപ്പറ്റ). മക്കൾ: അൻവറലി (ദുബൈ), അൻഷാദലി, സുൽഫത്ത് (ജി.എൽ.പി സ്കൂൾ പന്തലൂർ), ജാസ്മിൻ, റാഷിദ, റഷീദ. മരുമക്കൾ: അബ്ദുന്നാസർ (ഗവ. ബോയ്സ് ഹൈസ്കൂൾ, മഞ്ചേരി), അബ്ദുൽ ജലീൽ (ദുബൈ), മുഹമ്മദ് മുസ്തഫ (കടലുണ്ടി), അഡ്വ. അയ്യൂബ് അരിക്കത്ത് (കാളമ്പാടി), റസീന.