അകത്തേത്തറ: ധോണി മൂലപാടത്തെ മണികണ്ഠൻ (46) കോവിഡ് ബാധിച്ച് മരിച്ചു.പുതുപ്പരിയാരം സഹകരണ ബാങ്ക് ജീവനക്കാരനും മൂലപ്പാടം ബ്രാഞ്ച് സി.പി.എം സെക്രട്ടറിയുമായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയിൽ ചികത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പിതാവ്: ലക്ഷ്മണൻ. മാതാവ്: രുഗ്മിണി. ഭാര്യ: പുഷ്പ. മക്കൾ: അഞ്ജലി, അഭിനന്ദ്.