പത്തിരിപ്പാല: വേങ്ങശ്ശേരി കടമ്പഴിപ്പുറം പാതയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. മണ്ണൂർ ലക്ഷംവീട് കോളനിയിൽ വടക്കുംപാടം വീട്ടിൽ മണികണ്ഠൻ (61) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച മണ്ണൂർ കല്ലംപറമ്പ് സ്വദേശി ജലീലിനും പരിക്കേറ്റു.ഇരുവരും മരംവെട്ട് തൊഴിലാളികളാണ്. വേങ്ങശ്ശേരി കടമ്പഴിപ്പുറം റോഡിൽ നെല്ലിപ്പടിയിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ മണികണ്ഠനെ മണ്ണാർക്കാെട്ടയും പിന്നീട് പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഭാര്യ: വത്സലകുമാരി. മക്കൾ: അജീഷ്, അജിത. മരുമകൾ: ഹരിഹരൻ.