വടക്കഞ്ചേരി: ദേശീയപാത അണയ്ക്കപ്പാറയില്‍ ബൈക്ക് യാത്രികന് ലോറിയിടിച്ച് മരിച്ചു. മുടപ്പല്ലൂര്‍ പാക്കാട് പറക്കോട് വീട്ടില്‍ അനീഷ് കുമാറാണ് (36) മരിച്ചത്. തിങ്കളാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം.മുടപ്പല്ലൂര്‍ റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ പാലക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാസേനയും ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മരിച്ച അനീഷ് കുമാര്‍ റിലയന്‍സ് മൊബൈല്‍ ടവര്‍ ജീവനക്കാരനാണ്. പിതാവ്: പരേതനായ മണിയന്. മാതാവ്: ദേവി. ഭാര്യ: ദീപ. മക്കള്‍: യാഷ്, ദാഷ്. സഹോദരിമാര്‍: മഞ്ജുഷ, മഞ്ജുള.