ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21ാം വാർഡിൽ മണവേലി സൗഹൃദം വീട്ടിൽ പരേതനായ കെ.എ. തമ്പിയുടെ മകൻ മൃദംഗ വിദ്വാൻ ധനരാജ് (59) നിര്യാതനായി. കേരളത്തിന് അകത്തും പുറത്തുമായി പതിനായിരത്തോളം സ്റ്റേജുകളിൽ മൃദംഗം വായിച്ച് ഇദ്ദേഹത്തിന് വിദേശികളടക്കം നൂറുകണക്കിന് ശിഷ്യസമ്പത്തുമുണ്ട്. അഞ്ചാംക്ലാസ് മുതൽ മൃദംഗകലയിൽ ആകൃഷ്ടനായി ജീവിതത്തിൽ സംഗീതം തപസ്യയാക്കുകയായിരുന്നു. തൃപ്പൂണിത്തുറ ആർ.എൽ.വിയിൽനിന്ന് ഗാനഭൂഷൺ നേടിയ ഇദ്ദേഹം ഒട്ടേറെ പ്രശസ്ത സംഗീതജ്ഞരുടെ കൂടെ മൃദംഗം വായിച്ചിട്ടുണ്ട്. കേരള ടൂറിസം െഡവലപ്മെൻറ് കോർപറേഷൻ സംഗീതവിരുന്നുകളിൽ സജീവ സാന്നിധ്യമായിരുന്നു. കലാപരിപാടികളിൽ പങ്കെടുക്കുന്ന വിദേശികളുമായി സൗഹൃദം പങ്കുവെച്ചിരുന്നു. റഷ്യൻ സ്വദേശികളായ 25ഓളം പേരടങ്ങുന്ന സംഘത്തെ മാസങ്ങളോളം ധനരാജിെൻറ വീട്ടിൽ താമസിപ്പിച്ച് പഠിപ്പിച്ചിട്ടുണ്ട്.
കാക്കനാട് ശ്രീ ഷൺമുഖവിലാസം സുബ്രഹ്മണ്യക്ഷേത്രത്തിൽ നിർത്താതെ 14 മണിക്കൂർ മൃദംഗ അർച്ചന നടത്തിയിട്ടുണ്ട്. ചില സിനിമകളിലും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സംവിധായകൻ ജയരാജ് സംഗീതത്തിന് പ്രാധാന്യം നൽകി സംവിധാനം നിർവഹിച്ച ‘ആനന്ദഭൈരവി’ ചിത്രത്തിൽ മൃദംഗ വിദ്വാനായിത്തന്നെ വേഷം ചെയ്തിട്ടുണ്ട്. മാതാവ്: ലളിത. ഭാര്യ: ധനുഷ്യ. മക്കൾ: രസികപ്രിയ, സാഹിപ്രിയ.
വിലാസിനി
ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ രക്തസാക്ഷി മണ്ഡപത്തിന് സമീപം പുതുവൽ നികർ