കുനിശ്ശേരി: കുനിശ്ശേരി മാടമ്പാറ കാട്ടിൽ വീട്ടിൽ പരേതനായ കണ്ടുണ്ണിയുടെ മകൾ ദിവ്യ (35) പൊള്ളലേറ്റ് മരിച്ചു. യാക്കര വടക്കുമുറിയിൽ ദേവദാസിെൻറ ഭാര്യയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് മാടമ്പാറയിലെ ഇവരുടെ വീട്ടിലെ കുളിമുറിയിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് ജില്ല ആശുപത്രി യിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആലത്തൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടക്കും. മാതാവ്: ശാന്ത. മക്കൾ: അബിൻദാസ്, അമൽദാസ്. സഹോദരങ്ങൾ: ദിനീപ്, ദീപ.