ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം പുതിയങ്ങാടി തെക്കേടത്ത് വീട്ടിൽ ഹുസൈനാണ് (44) മരിച്ചത്. മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെൻററിൽനിന്ന് മത്സ്യബന്ധനത്തിന് പോയ സീ സ്റ്റാർ ബോട്ടിലെ തൊഴിലാളിയായിരുന്നു.ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു സംഭവം. മറ്റു തൊഴിലാളികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് മുനക്കക്കടവ് തീര പൊലീസ് സ്പീഡ് ബോട്ടുമായി പോയാണ് ഹുസൈനെ ഏങ്ങണ്ടിയൂർ ഹാർബറിൽ എത്തിച്ചത്. ടോട്ടൽ കെയർ ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.