കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ ചേലേങ്ങര കുരിക്കൾ മുഹമ്മദ് (കുട്ടി ഹാജി -97) നിര്യാതനായി. ഗ്രാമപഞ്ചായത്ത് മുൻ അംഗവും ഇരിങ്ങാട്ടിരി ജുമാമസ്ജിദ് ജനറൽ സെക്രട്ടറിയും ദാറുന്നജാത്ത് ഇസ്ലാമിക് സെൻറർ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പരേതയായ ആയിശക്കുട്ടി. മക്കൾ: ഉമ്മർ, ഫാത്തിമ, ഖദീജ, നഫീസ, റംല, പരേതനായ അബ്ദുല്ല. മരുമക്കൾ: ഹുസൈൻ (ഐലാശേരി,) ഉസ്മാൻ (ഉച്ചാരക്കടവ്), മൈമൂന, റുഖിയ, പരേതരായ സൂപ്പി, മൊയ്തീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ഇരിങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.