മഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ല ട്രഷററും ഉമ ട്രേഡേഴ്സ് (ദേവി ട്രേഡേഴ്സ്) ഉടമയുമായ ശാന്തിഗ്രാം പട്ടലൂർ മന പി. വാസുദേവൻ നമ്പൂതിരി (91) നിര്യാതനായി. യോഗക്ഷേമ സഭ, ലോറി ഓണേഴ്സ് അസോസിയേഷൻ, സിമൻറ് ഡീലേഴ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് എന്നിവയുടെ ചുമതലകൾ വഹിച്ചു. ഭാര്യ: ദേവകി അന്തർജനം (പട്ടിലകത്ത് മന). മക്കൾ: ദിവാകരൻ (ദേവി ട്രേഡേഴ്സ്, മഞ്ചേരി), മധുസൂദനൻ (വറൈറ്റി ഫാർമസ്യൂട്ടിക്കൽസ്, ഷൊർണൂർ), ഉമാദേവി. മരുമക്കൾ: രാമൻകുട്ടി (പാടി ഇല്ലം കണ്ണൂർ), ശ്രീജ, അഴകത്ത് മന (മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ), സ്മിത വടക്കേടത്ത് താമരപ്പിള്ളി മന (എളങ്കൂർ പി.എം.എസ്.എ ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ബുധനാഴ്ച 9.30ന് അലനല്ലൂർ പട്ടലൂർ ഇല്ലം വളപ്പിൽ.