വെഞ്ഞാറമൂട്: രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എം.ജി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ചഞ്ചല്‍ (19) ആണ് മരിച്ചത്. പേരുമല കരിമ്പുവിള ഉഷാ ഭവനില്‍ ഷിബുവിെൻറയും ഉഷയുടെയും മകളാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.