വെഞ്ഞാറമൂട്: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരുമല പണ്ടാരത്തോട് തടത്തരികത്ത് വീട്ടില്‍ സജീവിെൻറ ഭാര്യ അനിത (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിനടുത്ത റബര്‍ പുരയിടത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.