തേഞ്ഞിപ്പലം: പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഇല്ലത്ത്മാട്ടിൽ താമസിച്ചിരുന്ന പരേതനായ പി.പി. നീലകണ്ഠൻ മാസ്റ്ററുടെ മകൻ പി.പി. രാജേഷ് (46) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡി.വൈ.എഫ്.ഐ പെരുവള്ളൂർ മേഖല കമ്മിറ്റിയംഗമാണ്. സിനിമ, ഡോക്യുമെൻററി എഡിറ്റിങ് ആർടിസ്റ്റായിരുന്ന രാജേഷ് കൈരളി ചാനലിൽ പ്രോഗ്രാം എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: വി. കല്യാണി. ഭാര്യ: ഡോ. സൗമ്യ. മക്കൾ: ഗൗതം ആർ. തേജസ്, ഗൗരി ലക്ഷ്മി. സഹോദരി പി.പി. റീജ (സ്റ്റാഫ് നഴ്സ് കോഴിക്കോട് മെഡിക്കൽ കോളജ്).