തിരൂരങ്ങാടി: ഇരുമ്പുചോല സ്വദേശി കൊളക്കാട്ടിൽ അബ്ദുറഹ്മാൻ മാസ്റ്റർ (66) നിര്യാതനായി. പരപ്പനങ്ങാടി മുൻ എ.ഇ.ഒ, ഓറിയൻറൽ ഹൈസ്കൂൾ മുൻ അധ്യാപകൻ, തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കൾ: സമീർ, സാഹിർ, സജ്ന, ശബ്ന. മരുമക്കൾ: ശരീഫ് അച്ചനമ്പലം, അസ്ലം ബാബു ചാലിയം.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇരുമ്പുചോല ജുമാമസ്ജിദിൽ.