തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തെ മുതിർന്ന സി.പി.എം നേതാവ് കെ. രാമൻവൈദ്യർ (84) നിര്യാതനായി. തേഞ്ഞിപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗമായും ഏറെക്കാലം പ്രവർത്തിച്ചു. നിലവിൽ പാണമ്പ്ര ബ്രാഞ്ചംഗമാണ്. ചേളാരി മിച്ചഭൂമി സമരത്തിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചു. പാരമ്പര്യ വൈദ്യനായിരുന്ന ഇദ്ദേഹം പാണമ്പ്രയിൽ ആയുർവേദശാല നടത്തി വരികയായിരുന്നു. ഭാര്യ: സരള. മക്കൾ: ഗിരീഷ് (വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, പരുതൂർ വില്ലേജ് ഓഫിസ്, പട്ടാമ്പി), രേഖ, വന്ദന. മരുമക്കൾ: ഗിരീഷ് കുമാർ, വീരേന്ദ്രകുമാർ, ദിവ്യ. സഹോദരങ്ങൾ: കൃഷ്ണൻ കാരങ്ങാട് (ഡയറക്ടർ ഇ.എം.എസ് സഹകരണ ആശുപത്രി പെരിന്തൽമണ്ണ, മുൻ പി.എസ്.സി അംഗം), ഗംഗാധരൻ വൈദ്യർ, തങ്കമ്മ, പരേതരായ ഭാസ്കരൻ, പത്മാവതി.