കുണ്ടറ: കേരള ശാസ്ത്ര സാഹിത്യ പരിഷത് സാക്ഷരത യജ്ഞത്തിലെ ആദ്യകാല പ്രവർത്തകൻ കുണ്ടറ പടവിളയിൽ പി.വൈ. വർഗീസ് (മാമച്ചൻ 83) നിര്യാതനായി. റിട്ട. അഗ്രികൾചർ ഡെപ്യൂട്ടി ഡയറക്ടറാണ്. ഭാര്യ: ലീലാമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്, തേവലക്കര തുണ്ടിൽ കുടുംബാഗം). മക്കൾ: ഡോ. പൃഥ്വി വർഗീസ് (ന്യൂറോ സർജൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം), പ്രീത സൂസൻ വർഗീസ് (അധ്യാപിക ബെത്ലേഹം സ്കൂൾ തിരുവനന്തപുരം), ഡോ. താനിയ സാറാ വർഗീസ് (അസി. പ്രഫസർ, കാർഷിക കോളജ്, വെള്ളായണി തിരുവനന്തപുരം). മരുമക്കൾ: ഡോ. നിഷ മേരി വർഗീസ് (ഇ.എൻ.ടി സർജൻ, സെൻറ് ജോസഫ് ഹോസ്പിറ്റൽ എറണാകുളം), ഡോ. കെ.ടി. ഉമ്മൻ തരകൻ (ഗ്രൂപ് ഡയറക്ടർ, വി.എസ്.എസ്.സി തിരുവനന്തപുരം ), ഡോ. മനോജ് വേങ്ങൽ (പ്രഫസർ കെ.എം.സി.ടി ഡെൻറൽ കോളജ് കോഴിക്കോട്.). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കുണ്ടറ ആറുമുറിക്കട സെൻറ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ.