മുതലമട: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വെള്ളാരംകടവിൽ മാരിയപ്പെൻറ മകൻ മനോജ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ചെമ്മണാംപതി അണ്ണാനഗറിലെ പാറമടയ്ക്കടുത്തായിരുന്നു അപകടം. റോഡിലെ ഹമ്പ് മറികടക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. ഗുരുതര പരിക്കേറ്റ മനോജിനെ ആദ്യം ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി 12ഒാടെയാണ് മരിച്ചത്. മാതാവ്: തായുമ്മ. സഹോദരങ്ങൾ: മണികണ്ഠൻ, വനിത, കാർത്തിക.