ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ നടുവത്തൊടി വീട്ടിൽ സി.എൻ. രാമഗുപ്തൻ മാസ്റ്റർ (സി.എൻ.ആർ ഗുപ്തൻ മാസ്റ്റർ -94) നിര്യാതനായി. പ്രമുഖ ഗാന്ധിയനും മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂളിലെ മലയാളം അധ്യാപകനുമായിരുന്നു. പാലക്കാട് ജില്ല കോൺഗ്രസ് കമ്മിറ്റി അംഗമായും കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറായും ദീർഘകാലം പ്രവർത്തിച്ചു. മണ്ണമ്പറ്റ ഭാരതീ വായനശാലയുടെ പ്രസിഡൻറായി രണ്ടു ദശകത്തിലധികം പ്രവർത്തിച്ചിട്ടുണ്ട്. മാസ്റ്റർ എഴുതിയ ചെറുകഥകൾ ചേർത്ത് ‘വിടരുന്ന മൊട്ടുകൾ’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞിമാളു ആർ. ഗുപ്ത. മക്കൾ: സി.എൻ. സത്യൻ (റിട്ട. സെക്രട്ടറി, ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത്), സി.എൻ. സുരേഷ് (റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ), സി.എൻ. പ്രസന്നൻ (ഹെൽത്ത് ഇൻസ്പെക്ടർ, സി.എച്ച്.സി, അമ്പലപ്പാറ), സി.എൻ. പ്രദീപൻ. മരുമക്കൾ: കെ. ഗീത (അധ്യാപിക, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്), പി.ആർ. ശ്രീജ, പി. രജനി (അധ്യാപിക, ലെഗസി എ.യു.പി സ്കൂൾ, തച്ചനാട്ടുകര), പി. ദീപ. സഹോദരങ്ങൾ: പരേതരായ സി.എൻ.എസ്. ഗുപ്തൻ മാസ്റ്റർ, സി.എൻ. ബാലകൃഷ്ണൻ, സി.എൻ. ശങ്കരനാരായണൻ (ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), സി.എൻ. പ്രഭാകരൻ മാസ്റ്റർ.