ഷൊർണൂർ: ബി.ജെ.പി ഷൊർണൂർ മണ്ഡലം വൈസ് പ്രസിഡൻറ് കെ.പി. അനൂപ് (42) നിര്യാതനായി. ബി.ജെ.പി ഷൊർണൂർ മണ്ഡലം സെക്രട്ടറി, ഷൊർണൂർ മുനിസിപ്പൽ പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. കുളപ്പുള്ളി അണ്ണാഞ്ചേരി പറമ്പ് അങ്കോത്ത് വീട്ടിൽ ഗോപിനാഥെൻറയും കമലത്തിെൻറയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: അരുൺ, അഭിനവ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ.