ചാലക്കുടി: വാഗമൺ സ്വദേശിയെ ചാലക്കുടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാഗമൺ കപ്പത്താനം കുന്നേൽ മാത്യുവിെൻറ മകൻ സണ്ണി (46) ആണ് മരിച്ചത്. വെട്ടുകടവിന് സമീപം താമസിച്ചിരുന്ന വീടിെൻറ മുൻഭാഗത്താണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുറച്ചു നാളായി ഇവിടെ ഒരു സ്ത്രീയോടൊപ്പം താമസിച്ചുവരുകയായിരുന്നു ഇയാൾ. ചാലക്കുടി പൊലീസ് നടപടി സ്വീകരിച്ചു.