ഇരിങ്ങാലക്കുട: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട എടക്കുളം ഐക്കരക്കുന്ന് മാളിയേക്കല്‍ പോള്‍ (58) മരിച്ചു. കഴിഞ്ഞ 12ന് കൊടുങ്ങല്ലൂര്‍-പറവൂര്‍ റോഡില്‍ മാളിയംപീടികം മുസ്ലിം പള്ളിക്ക് സമീപമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. പരേതനായ അന്തോണിയുടെ മകനാണ്. ഭാര്യ: റീന. മക്കള്‍: ആൻറണി സ്വീന്‍ പോള്‍, അലന് പോള്‍. സംസ്കാരം വ്യാഴാഴ്ച കാലത്ത് 9.30ന് ഐക്കരക്കുന്ന് പാദുവാ നഗര്‍ പള്ളി സെമിത്തേരിയില്‍.