കുറ്റിപ്പുറം: കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടപ്പാൾ വൈദ്യർമൂല സ്വദേശി തിയ്യത്ത് വളപ്പിൽ ശുഹൈബ് (15) ആണ് മരിച്ചത്. ദാറുൽ ഹിദായ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
വ്യാഴാഴ്ച 3.30ഓടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ്: സക്കീർ (അബൂദബി). മാതാവ്: ഷെമിഹാ.