കൊല്ലങ്കോട്: മുതലിയാർകുളത്ത് 17 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി രത്നാലയം ഇസാക്കിെൻറ മകൻ ജിഫ്രി ഇസാക്ക് ആണ് മുതലിയാർ കുളത്ത് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സ്വകാര്യ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ജിഫ്റിയെ രണ്ട് ദിവസങ്ങൾക്കു മുമ്പ് കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കൊല്ലങ്കോട് അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: പരേതയായ ഷൈല. സഹോദരിമാർ: ജസീല, ജസീറ, ജസിയ.