കുണ്ടറ: മഞ്ഞപ്പിത്തബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവിനായി ധനസമാഹരണം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടറയിൽ ആർ.എസ്. വെജിറ്റബിൾസ് നടത്തിവന്നിരുന്ന വെള്ളിമൺ അജിതഭവനിൽ പരേതനായ സുരേഷിെൻറയും അജിതയുടെയും മകൻ സുജിത്ത് (28) ആണ് മരിച്ചത്. കരൾ മാറ്റിവെക്കമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നു. കരൾ നൽകാൻ ഭാര്യ തയാറാവുകയും ചെയ്തു. 30 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ സുഹൃത്തുക്കളും വിവിധ കൂട്ടായ്മകളും ശ്രമം നടത്തുന്നതിനിടെയാണ് മരണം. ഭാര്യ: ലീമ. മക്കൾ: അമേയ, ശ്രീദേവ്. മരണാനന്തര കർമങ്ങൾ തിങ്കളാഴ്ച രാവിലെ ഏഴിന്.