ഓയൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. റോഡുവിള പാങ്കോട്ടുകോണം ബാബു-രാധിക ദമ്പതികളുടെ മകൻ അബിൻ ബാബു (19) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.45ന് റോഡുവിള പെട്രോൾ പമ്പിന് സമീപത്തുെവച്ച് അബിൻ സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഒപ്പം സഞ്ചരിച്ച സൂരജ് പരിക്കുകേളാടെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരൻ: അക്ഷയബാബു.