ശാസ്താംകോട്ട: കോവിഡ് ബാധിച്ച് ബി.എസ്.എഫ് ജവാൻ മരിച്ചു. അരിനെല്ലൂർ മീനത്തേതിൽ ശശിധരെൻറയും പരേതയായ ശാന്തമ്മയുടെയും മകൻ എസ്. രാധാകൃഷ്ണൻ (54- ബി.എസ്.എഫ് ജവാൻ) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തിന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ, കോവിഡ് ബാധിക്കുകയായിരുന്നു. സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ആശ. മക്കൾ: അമൃത, അർപ്പിത.