ചാത്തന്നൂർ: ആശാജി ചാത്തന്നൂർ എന്നറിയപ്പെടുന്ന ചിത്രകാരൻ കോയിപ്പാട് പാണഞ്ചേരി വീട്ടിൽ ജി. വിശ്വനാഥൻ (74) നിര്യാതനായി. ചാത്തന്നൂരിൽ ചിത്രകൂടം-മെഡിറ്റേഷൻ ആൻഡ് യോഗ ഇൻ താന്ത്രിക് ആർട്സ് എന്ന പേരിൽ ചിത്രകലാ സ്ഥാപനം നടത്തിവരുകയായിരുന്നു. കുമാരനാശാെൻറ ചണ്ഡാലഭിഷുകി മുതൽ നിരവധി കവിതകൾ കാൻവാസിലാക്കിയിട്ടുണ്ട്. ഭാര്യ: സുധർമ. മക്കൾ: നിഖിൽ (ഗ്രാഫിക് ഡിസൈനർ), നിമ്മി (ഗവ. യു.പി.എസ്, ഇളമ്പൽ), നിമ്ന (ഗവ. മെഡിക്കൽ കോളജ്, കളമശേരി). മരുമക്കൾ: രശ്മി നിഖിൽ, സതീഷ് (ബിസിനസ്), ജലാൽ (ഗവ. മെഡിക്കൽ കോളജ്, കളമശേരി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ നടത്തും.