കൊല്ലൂർവിള: പ്രസിദ്ധ മതപണ്ഡിതനും കൊല്ലം ജില്ലയിലെ വിവിധ മഹല്ലുകളിൽ മുദരിസും ഖത്തീബുമായി സേവനം അനുഷ്ഠിച്ചിട്ടുള്ള കൊല്ലൂർവിള സംസം നഗർ 270 എ, മദീനാ മൻസിലിൽ എൻ.കെ. അബ്ദുൽ റസാഖ് മുസ്ലിയാർ (73) നിര്യാതനായി. പൊന്നാനി നാലകത്ത് കപ്യരത്ത് കുടുംബാംഗമാണ്. ഭാര്യ: റൈഹാനത്ത് ബീവി (കൊല്ലം കായിക്കര കുടുംബാംഗം). മക്കൾ: അബ്ദുല്ല അഹസൻ, മൈമൂന, ഉമ്മുകുൽസു, ജുവൈരിയ. മരുമക്കൾ: കെ.എസ്.എം. റഫീക്ക് അഹമ്മദ് സഖാഫി (ചങ്ങനാശ്ശേരി), നുഅ്മാൻ മുസലിയാർ (നെടുമ്പന), നിസാമുദ്ദീൻ മുസ്ലിയാർ (ചന്ദനത്തോപ്പ്).