കുളത്തൂപ്പുഴ: പുനലൂര്‍ ബാറിലെ അഭിഭാഷകന് കുളത്തൂപ്പുഴ ചന്ദനക്കാവ് വലിയ പൊയ്കവിളയില്‍ വീട്ടിൽ കെ. ജോസുകുട്ടി (61) നിര്യാതനായി. ഭാര്യ: ഷേര്‍ളി. മക്കള്‍: ജെഫിന് ജോസ്, ജെസ്നാ ജോസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്ദനക്കാവ് ശാലേം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.