തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജോർജ് ചിറമ്മേൽ (82) നിര്യാതനായി. ഇരിങ്ങാലക്കുട രൂപത കൽപ്പറമ്പ് ഇടവകയിലെ പരേതരായ ആൻറണി-തെരേസ ദമ്പതികളുടെ മകനാണ്. തൃശൂർ മൈനർ സെമിനാരി, ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മദ്രാസിലെ പൂനമല്ലി സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1967 ഡിസംബർ 19ന് ആർച്ച് ബിഷപ്പ് അരുളപ്പയിൽനിന്ന് പൂനമല്ലിയിൽ വെച്ച് തിരുപ്പട്ടം സ്വീകരിച്ചു. ഷിലോങ്ങിലെ സെൻറ് പോൾ സ്കൂളിലെ പ്രൻസിപ്പലായി 11 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനഡയിലെ വാൻകൂവർ രൂപതയിൽ ഒരു വർഷം അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഗുവാഹതി യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രപഠനത്തിൽ അദ്ദേഹം മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ പൗലോസ്, ദേവസി, റോസ, അന്നക്കുട്ടി, കുഞ്ഞിലക്കുട്ടി, സി. ബാപ്സ്റ്റിറ്റ, മാത്തിരിക്കുട്ടി. സംസ്കാരം പിന്നീട്.