ഒല്ലൂര്‍: കുട്ടനെല്ലൂരില്‍ ദന്ത ഡോക്ടർ സോനയെ കുത്തിക്കൊന്ന കേസ്സിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. പാവറട്ടി വെള്ളുത്തേടത്ത് മഹേഷ് (36) ആണ് ചോറ്റാനിക്കരയിലെ ലോഡ്ജിലെ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ച വൈകീട്ട് കണ്ടെത്തിത്. കഴിഞ്ഞ ഒക്ടോബറിലാണ് മഹേഷ് കുട്ടനെല്ലൂരിലെ ക്ലിനിക്കിൽ വെച്ച് സോനയെ കുത്തി പരിക്കേല്പിച്ചത്. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണം. നവംബര്‍ നാലിന് സോന മരിച്ച ശേഷം ഒളിവില്‍ പോയ മഹേഷിനെ പൊലീസ് പിടികൂടിയിരുന്നു. ഹൈകോടതിയില്‍നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു.