പാലോട്: ഇരുചക്ര വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. ചല്ലിമുക്ക് നിസാം മൻസിലിൽ അലിയാരു കുഞ്ഞ് (75, പെരിങ്ങാടൻ) ആണ് മരിച്ചത്. തിങ്കളാഴ്ച ചല്ലിമുക്ക് ജങ്ഷനിലായിരുന്നു അപകടം.
രാത്രിനമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ യുവാവ് ഒാടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു. വളവുപച്ച പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
ഭാര്യ: അബുസാ ബീവി. മക്കൾ: നിസാറുദ്ദീൻ (ദുൈബ), നിസാമുദ്ദീൻ (ദുൈബ). മരുമക്കൾ: അസീന, ഷെഫീന.