വടശേരിക്കര: വാഹനം ഓടിക്കുന്നതിനിടെ റാന്നി പെരുനാട് ഗവ. എച്ച്.എസിലെ പ്രഥമാധ്യാപിക അഞ്ജലിയില്‍ എസ്. ലേഖ (50) ഹൃദയാഘാതംമൂലം മരിച്ചു. ഇന്നലെ രാവിലെ 10ന് പെരുനാട് കൊച്ചുപാലം ജങ്ഷനിലായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട മതിലിൽ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാഹനം ഇടിച്ചതോടെ എൻജിന് ഓഫാകുകയും ഇവർ ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചില്ല് തകര്‍ത്താണ് പുറത്തെടുത്തത്. പെരുനാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിൽനിന്ന് 200 മീ. മാത്രം അകലെയാണ് സംഭവം. സ്ഥിരമായി കാർ ഓടിക്കുന്നയാളാണ്. പരേതനായ സുനിൽ എം. സോമനാണ് (മുന്‍ ജില്ല സഹകരണ ബാങ്ക് ജീവനക്കാരന്, പത്തനംതിട്ട) ഭർത്താവ്. മക്കള്‍: അരവിന്ദ്, അഞ്ജലി. മരുമകന്: വിഷ്ണു. പുനലൂർ മാത്ര ലക്ഷ്മി വിലാസം കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.