കുനിശ്ശേരി: എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കുനിശ്ശേരി ചെങ്കാരം വെളിച്ചപ്പാട് കളം വീട്ടിൽ കെ.വി. ചന്ദ്രൻ (75) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, കർഷക സംഘം ജില്ല കമ്മിറ്റിയംഗം, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പജ. മക്കൾ: പ്രദീപ് (ടെക്നോപാർക്ക്, തിരുവനന്തപുരം), പ്രിയ (പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കുഴൽമന്ദം), പ്രീജ (കുവൈത്ത്). മരുമക്കൾ: നീലിമ, അശോകൻ (വിജിലൻസ് പാലക്കാട്), ശ്രീജയൻ (കുവൈത്ത്). സഹോദരങ്ങൾ: മുത്തുണ്ണി, സത്യഭാമ, പരേതരായ കണ്ടുണ്ണി, നാരായണൻ, രുഗ്മണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.