കിളിമാനൂർ: സ്റ്റുഡിയോ ഉടമയെ സ്റ്റുഡിയോക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ കടവിള വിളക്കകത്ത് വീട്ടിൽ ലൈജുവാണ് (38) മരിച്ചത്. നഗരൂർ കെ.എസ്.ഇ.ബി ഓഫിസിന് സമീപം പവി ത്രം എന്ന പേരിൽ സ്റ്റുഡിയോയും ഓൺലൈൻ സേവനങ്ങളും നടത്തിവരുകയായിരുന്നു. മരണകാരണം അറിവായിട്ടില്ല. നഗരൂർ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: പി. ആതിര. മക്കൾ: ശിവകാർത്തിക്, കാശിനാഥ്.