തിരുവല്ല: മുത്തൂരിൽ മധ്യവയസ്കനെ സഹോദരെൻറ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മുത്തൂർ ഞാലിയിൽ വീട്ടിൽ എൻ.സി രഘുവിനെയാണ് (58) സഹോദരൻ രമേശെൻറ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മുറിയിലെ ജനലഴിയിൽ തൂങ്ങിമരിച്ച നിലയിൽ രഘുവിെൻറ മൃതദേഹം കാണപ്പെട്ടത്. വിവിധ രോഗങ്ങൾ അലട്ടിയിരുന്ന രഘു ഏറെക്കാലമായി സഹോദരനൊപ്പമായിരുന്നു താമസം. തിരുവല്ല പൊലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുഷമ. മക്കൾ: രാഹുൽ, അർജുൻ.