ആറാട്ടുപുഴ: കൊച്ചിയുടെ ജെട്ടി വൈദ്യൻ പുതുവൽ കാർത്തികേയൻ (58) കോവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയ ബാധിതനായി കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: രമ. മക്കൾ: സജിൻ, സന്ധ്യ. മരുമക്കൾ: രഞ്ജു, വിനേഷ്.