ഒറ്റപ്പാലം: നഗരത്തിലെ ഓട്ടോ ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചു. തോട്ടക്കര വീട്ടാംപാറയിലെ കൂവപ്പറമ്പിൽ പരേതനായ വിശ്വംഭരെൻറ മകൻ പ്രസാദ് (38) ആണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 16നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിലും മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ല ആശുപത്രിയിലായിരുന്നു അന്ത്യം. മാതാവ്: ചന്ദ്രമതി. ഭാര്യ: ശരണ്യ. സഹോദരങ്ങൾ: അരുൺ, ശുഭ.