കഴക്കൂട്ടം: ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച ഐ.ടി. ജീവനക്കാരിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇടുക്കി അൽപ്പാറ ചെറ്റുകരിക്കൽ വീട്ടിൽ സോഫിയാമ്മയുടെ മകൾ സ്വദേശിനി നൈജിൽ ഷാജി(25)യാണ് മരിച്ചത്. കഴക്കൂട്ടം ജങ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. വൈകുന്നേരമായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചു.
പൊലീെസത്തി പരിശോധിക്കുമ്പോഴാണ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരം എൻജീനിയറിങ് കോളജിലെ (സി.ഇ.ടി) പഠനത്തോടൊപ്പം ടെക്നോപാർക്കിലെ ടോസിൽ സോഫ്റ്റ് വെയർ കമ്പനിയിൽ പാർട്ട്ടൈം ജോലിയും ചെയ്തുവരികയായിരുന്നു. ബന്ധുക്കൾ എത്തിയശേഷമാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.