മണ്ണുത്തി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പറവട്ടാനി സോഷ്യല്‍ സ്ക്വയറില്‍ ചെറുവത്തൂര്‍ തണ്ടാശ്ശേരി ജോണിെൻറ ഭാര്യ ലീലയാണ് (ലീന -51) മരിച്ചത്. കഴിഞ്ഞ ആറിന് രാവിലെ വീട്ടില്‍നിന്ന് പള്ളിയിലേക്ക് പോകുമ്പോഴാണ് പറവട്ടാനിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ലീലക്ക് പരിക്കേറ്റത്.നടത്തറ ആക്ട്സ് പ്രവത്തകര്‍ ഇവരെ ജൂബിലി മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. മാളിയേക്കല്‍ ചിതലന് ജോര്‍ജിെൻറ മകളാണ്. മക്കള്‍: അന്ന മരിയ, സാറ മരിയ, ഡോമിനിക് സാവിയോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പറവട്ടാനി വിമലനാഥ പള്ളി സെമിത്തേരിയില്‍.