പട്ടർനടക്കാവ്: അരനൂറ്റാണ്ട് വിദ്യാഭ്യാസ -സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന തിരുവാകളത്തിൽ മമ്മുക്കുട്ടി മാസ്റ്റർ (75) നിര്യാതനായി. തുവ്വക്കാട് എ.എം.യു.പി സ്കൂളിൽനിന്ന് വിരമിച്ച ഇദ്ദേഹം പട്ടർനടക്കാവ് ടൗൺ ജുമാമസ്ജിദ് മുഖ്യ കാര്യദർശിയും വിദ്യ കോളജ് സ്ഥാപകനുമായിരുന്നു. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: മുനീർ (അബൂദബി), സമീർ (അധ്യാപകൻ, തളിപ്പറമ്പ്), അൻസാർ (സൗദി). മരുമക്കൾ: മുനീറ (മംഗലം), അംറത്ത് (വളാഞ്ചേരി), സനിയ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി (കുഞ്ഞി ബാവ), മുഹമ്മദ് കുട്ടി (ബിസിനസ്, പട്ടർനടക്കാവ്), അബ്ദുറസാഖ് (വ്യാപാരി, തിരൂർ), ഖദീജ (പോത്തനൂർ), റുഖിയ (പല്ലാർ).