മമ്പാട്: മേപ്പാടത്തെ ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ തേലക്കാട് മോയിൻകുട്ടിയുടെ മകനും ഇസ്ലാമിക പ്രവർത്തകനുമായ ടി. മുഹമ്മദ് മാസ്റ്റർ എന്ന കുഞ്ഞിമാൻ (71) നിര്യാതനായി. കോവിഡ് ബാധിതനായി ഏതാനും നാളുകളായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സലാമത്ത് നഗറിലെ റഹ്മാനിയ കോളജ് ട്രസ്റ്റ് സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ: പരേതനായ വി.കെ.എം. ഇസ്സുദ്ദീൻ മൗലവിയുടെ പുത്രി മഹബൂബ. മക്കൾ: മുഹ്സിന, മുഫീദ, മുഹമ്മദ് ശമീൽ (ടി.സി.എസ് ബംഗളൂരു), മുഹമ്മദ് ഇസ്സുദ്ദീൻ (സി.ഡി.എസ്, തിരുവനന്തപുരം), മുഹമ്മദ് നസീഫ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാഷ്യൻ ടെക്നോളജി, ചെെന്നെ). മരുമക്കൾ: അബ്ദുല്ല, മുഹമ്മദ് റഷീദ്, നസ്വീഹത്ത്, റൂബി നഹാൻ, ഡോ. നസീഹ തഹ്സീൻ.
സഹോദരങ്ങൾ: അബൂബക്കർ, ഉമർ, ഉസ്മാൻ, മുഹമ്മദ് ഇബ്രാഹിം, അബ്ദുസ്സലാം, ഷാഹുൽ ഹമീദ്, ആമിന, ഖദീജ, ആയിഷ, ഫാത്തിമ, സൗദ.