പുത്തൻപീടിക: ചിറമ്മൽ പുള്ളൂക്കാരൻ പരേതനായ കുഞ്ഞിപ്പാലുവിെൻറ മകൻ റാഫേൽ (നാപ്പ് -50) കോവിഡ് ബാധിച്ച് ബംഗളൂരുവിൽ മരിച്ചു. സംസ്കാരം ബംഗളൂരുവിൽ നടത്തി. ഭാര്യ: ഓമന. മകൾ: ഹൈഡി.എരുമപ്പെട്ടി: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. എയ്യാൽ കരുമത്തുഞാലിൽ വീട്ടിൽ കുഞ്ഞുമോനാണ് (68) മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് ഇയ്യാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ബഷീർ, സൽമ. മരുമക്കൾ: ഷാഹിന, മുബീന, റഷീദ്.മുള്ളൂർക്കര: കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. മുള്ളൂർക്കര കല്ലിങ്കൽകുടിയിൽ വീട്ടിൽ വർഗീസ് മാത്യു (71) ആണ് മരണമടഞ്ഞത്. ഭാര്യ: സെലിൻ. മക്കൾ: ജിബി, ഫാ. ജിമ്മി കല്ലിങ്കൽകുടിയിൽ (തൃശൂർ അതിരൂപത വൈദികൻ), അലക്സ്. മരുമക്കൾ: റെജി, സജിത്ത്.വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര പടിഞ്ഞാറ് മുണ്ടൻ അർജുനൻ (59) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: മണി. മക്കൾ: അഭിലാഷ്, അരുൺ, അക്ഷയ്. മൃതദേഹം ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ പൊതുപ്രവർത്തകൻ കെ.എച്ച്. സുൽത്താെൻറ നേതൃത്വത്തിൽ സംസ്കരിച്ചു.