പള്ളിമൺ: കണക്കാരത്ത് ആര്യവിഷ വൈദ്യശാല റിട്ട. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. സോമരാജൻ (75) നിര്യാതനായി. കണക്കാരത്ത് പരേതരായ കൃഷ്ണപണിക്കരുടെയും ഭാർഗവിയുടെയും മകനാണ്. ഭാര്യ: കെ.പി. സബിത (റിട്ട. ഇന്ത്യന്‍ ബാങ്ക് മാനേജര്‍). മക്കൾ: രാജ്കൃഷ്ണ, രോഹിത്കൃഷ്ണ. സഹോദരങ്ങൾ: ഡോ. പി.കെ. നടരാജൻ, ഡോ. പി.കെ. വിഷ്ണുരാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പള്ളിമണിലുള്ള വീട്ടുവളപ്പില്‍.