കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. അഞ്ചുതെങ്ങിൻമൂട് സ്വദേശി സുനിൽകുമാറാണ് (51) തിങ്കളാഴ്ച മരിച്ചത്. കോവിഡിെൻറ രണ്ടാം വരവിൽ കാട്ടാക്കട പഞ്ചായത്തിൽ മരണം നാലായി. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ രണ്ടു തടവുകാരും ഒരു ജീവനക്കാരനും ഉൾപ്പെടെ മൂന്നുപേരാണ് ചികിത്സയിലുള്ളത്. രണ്ടു തടവുകാർ നെയ്യാർഡാം സി.എഫ്.എൽ.ടി.സിയിലും ജീവനക്കാരൻ വീട്ടിലുമാണ്.
ജയിലിലെ 52 പേരും നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനഫലം വൈകുകയാണ്. തുറന്ന ജയിൽ ഉൾപ്പെടുന്ന കള്ളിക്കാട് പഞ്ചായത്തിൽ തിങ്കളാഴ്ചത്തെ 39 പേരുടെ പരിശോധനയിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ 79 പേർ ചികിത്സയിലാണ്.
കാട്ടാക്കട പഞ്ചായത്തിൽ 42 പേരെ ആൻറിജൻ പരിശോധിച്ചപ്പോൾ 17 പേർക്കും പൂവച്ചലിൽ 73 പേരെ പരിശോധിച്ചപ്പോൾ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ ആകെ എണ്ണം കാട്ടാക്കടയിൽ 213 ഉം പൂവച്ചലിൽ 190 ഉം ആയി ഉയർന്നു. രണ്ടു പഞ്ചായത്തിലെയും ആർ.ടി.പി.എസ് പരിശോധനഫലം കൂടെ വരുന്നതോടെ രോഗികളുടെ എണ്ണം വൻതോതിൽ ഉയരാനാണ് സാധ്യത.
കുറ്റിച്ചൽ പഞ്ചായത്തിൽ തിങ്കളാഴ്ച ഏഴുപേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 85 ആയി.