പാവറട്ടി: തിരുനെല്ലൂര്‍ വടക്കെൻറ കായില്‍ ആര്.വി. കുഞ്ഞുമോന് ഹാജി (82) നിര്യാതനായി. മഹല്ല് പ്രവര്‍ത്തക സമിതിയിലും നാട്ടുകാര്യങ്ങളിലും സജീവമായിരുന്നു. ഖത്തറില്‍ പ്രവാസിയായിരുന്ന കാലത്ത് മഹല്ല് പ്രവാസി സംഘടനയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മസ്ജിദ് ത്വാഹയുടെ പരിപാലനത്തില്‍ നിരന്തരനായ അദ്ദേഹം ‘നന്മ’ തിരുനെല്ലൂരിെൻറ രക്ഷാധികാരികളില്‍ ഒരാളായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ഷിഹാബുദ്ദീന്, ഹാരിസ്, റമീന മുത്തു. മരുമക്കള്‍: തസ്നി, വാഹിദ, ഫൗസിയ, പരേതനായ ത്വാലിബ്.